പ്രിദംഗവിറ്റി ലൈറ്റ്ഹൗസ്
ഐസ്‌ലാൻഡിലെ വെസ്റ്റ്മാൻ ദ്വീപിലെ ഒരു പാറ സ്തംഭത്തിൽ സ്ഥിതി ചെയ്യുന്ന പ്രിദംഗവിറ്റി (pridrangaviti ) ലൈറ്റ് ഹൗസ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വിളക്ക് മാടങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്. പ്രിദംഗർ എന്നാൽ " മൂന്ന് പാറസ്തംഭങ്ങൾ" എന്നാണർത്ഥം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ 120 അടി ഉയരത്തിലാണ് ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്..1939-ൽ രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടു മുൻപാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ശക്തമായ മഴയെയും കാറ്റിനെയും തിരമാലകളെയും അവഗണിച്ച് കടലിന് നടുവിൽ ഹെലികോപ്റ്ററുകൾ പോലും ഉപയോഗിക്കാതെ ഇതിന്റെ നിർമാണം പൂർത്തിയാക്കിയത് അവിശ്വസനീയം എന്നേ പറയാൻ കഴിയൂ. ഐസ്‌ലാൻഡിലെ പ്രധാന ഭൂപ്രദേശത്തു നിന്ന് ആറ് മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിളക്ക്മാടം ഏറ്റവും വിറ്റഴിഞ്ഞ യർസ സിഗുർ ദാർദിന്റെ ത്രില്ലർ നോവലായ "why did you lie" ന് പ്രചോദനമായി തീർന്നു . 2015-ൽ വിളക്ക്മാടത്തിന്റ അറ്റകുറ്റപ്പണിക്ക് പോയ ആറ് തൊഴിലാളികൾ ദ്വീപിന്റെയും വിളക്ക് മാടത്തിന്റെയും വീഡിയോ പകർത്തുകയും, പിന്നീട് അത് വൈറലാവുകയും ചെയ്തു.
No comments:
Post a Comment