ആംഖ്
പ്രാചീന ഈജിപ്തുകാർ ജീവിതത്തിന്റെ താക്കോൽ എന്ന പേരിൽ സങ്കല്പിച്ചിരുന്ന പ്രതീകമാണ് ആംഖ്. ഭാരതീയരുടെ പ്രണവമന്ത്രമായ 'ഓം' എന്ന ചിഹ്നം പോലെ പവിത്രമായ ആദി സ്തുതിരൂപമായി ഇതിനെ കണക്കാക്കാം. ഇതിനെ നൈൽ നദിയുടെ താക്കോൽ എന്നും വിളിക്കാറുണ്ട്. ഈജിപ്തിന്റെ ജീവൻ തന്നയാണല്ലോ നൈൽ നദി. ലാറ്റിൻ ഭാഷയിൽ ഇതിനെ ക്രക്സ് അൻസേറ്റ (crux unsata) എന്ന്

വിളിക്കുന്നു. ഈജിപ്ഷ്യൻ മതം നാമാവശേഷമായതിന് ശേഷം ഈ പരിശുദ്ധ പ്രതീകത്തെ കോപ്റ്റിക് ക്രിസ്ത്യാനികൾ കുരിശിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. അനന്തമായ ജീവിതത്തെ കുറിക്കുന്ന ആംഖ് ഈജിപ്ഷ്യൻ ദേവകൾ ഇരുകൈകളിലും ധരിക്കുന്നു. ആംഖിന്റെ ഉല്പത്തി, പൊരുൾ, പ്രസക്തി എന്നിവയെക്കുറിച്ചെല്ലാം നിരവധി ആശയങ്ങളും സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു ദിവസം എഴുതിയാൽ തീരാത്തത്ര കാര്യങ്ങൾ ആംഖിനെക്കുറിച്ച് പറയാനുണ്ടാവും. തല്ക്കാലം നമുക്ക് ഏറ്റവും ലളിതമായി ഇപ്രകാരം വിശദീകരിക്കാം., ആംഖിന്റെ മുകളിലുള്ള കണ്ണുനീർത്തുള്ളി രൂപം നൈലിന്റെ ഡെൽറ്റയെ ആണ് സൂചിപ്പിക്കുന്നത്. താഴേക്കുള്ള നീണ്ട വാൽ അതിലേക്ക് ഒഴുകി വരുന്ന നൈലിനെയും ഇരുവശത്തുമുള്ള രണ്ട് കൈകൾ ഈജിപ്തിന്റെ ഉത്തരവും ദക്ഷിണവുമായ (താഴെ ഈജിപ്ത് മേലെ ഈജിപ്ത് ) രണ്ട് ഭാഗങ്ങളെയും കുറിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ നൈൽ സൃഷ്ടിക്കുന്ന ഈജിപ്തിന്റെ ഐക്യത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് കാണാൻ കഴിയും.


No comments:
Post a Comment