അപൂർവ തോക്കുകൾ ലേലത്തിൽ
അമേരിക്കയിലെ ഡളസിൽ ജൂലൈ 20- ന് നടക്കാനിരിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അന്ന് അവിടെ ലേലത്തിന് വെയ്ക്കുന്ന തോക്കുകളുടെ പ്രത്യേകതയും വിലയുമാണ് ഈ മാധ്യമ ശ്രദ്ധയ്ക്ക് കാരണം. ലേലത്തിൽ വെയ്ക്കാൻ പോകുന്ന ഇരട്ട പിസ്റ്റലുകളുടെ വില കേട്ടാൽ ഞെട്ടും -10 കോടി ! എന്നാൽ ഇവയ്ക്ക് ആ വിലകൾ ആധികമല്ലെന്നാണ് വിലയിരുത്തൽ. കാരണം, ഇവയ്ക്ക് പകരം തുല്യമായ മറ്റൊന്നും ഭൂമുഖത്തില്ല എന്നത് തന്നെ. ഈ തോക്കുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാണ് ഇതിനെ അമൂല്യമാക്കുന്നത്.
ലോകത്തെ അറിയപ്പെടുന്നവയിൽ വെച്ച് ഏറ്റവും പഴക്കമുള്ള, മുവോനിയോനലുസ്റ്റ (muonionalusta) എന്നറിയപ്പെടുന്ന ഉൽക്കാ പിണ്ഡമാണ് ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിചിരിക്കുന്നത്. 4.5 ബില്ല്യൻ വർഷം മുൻപുണ്ടായിരുന്ന ഒരു പ്ലാനെറ്റോയിഡിന്റെ ഇരുമ്പ് ഭാഗങ്ങൾ ഉൾപ്പെടെയാണിത്. വലിയ കഷ്ണങ്ങളായി ചിതറികൊണ്ട് ഭൂമിക്കടുത്തു കൂടി കടന്നു പോയപ്പോൾ അതിന്റ ഭാഗങ്ങൾ ചിലത് ഭൂമിയിൽ പതിച്ചു. ഏകദേശം 10 ലക്ഷം വർഷം മുൻപാണ് ഇത് വടക്കൻ സ്കാൻഡിനേവിയയിൽ പതിച്ചതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ലേലതിനെത്തുന്ന കൈത്തോക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിചിരിക്കുന്ന വസ്തുക്കളിൽ കൂടുതലും ഉൾക്കപ്പിണ്ഡമാണ്. അതുകൊണ്ട് തന്നെ പകരം വെയ്ക്കാൻ മറ്റു തോക്കുകൾ ഇല്ലാത്തത് കൊണ്ട് ഇവയ്ക്ക് വിലയും കൂടും. തോക്കുകളിൽ പ്രധാനപ്പെട്ട രണ്ടെണ്ണങ്ങളിൽ നിന്ന് ഒരെണ്ണമായോ, രണ്ടും കൂടിയോ വാങ്ങാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവർ കെട്ടിവെയ്‌ക്കേണ്ട തുക 900, 000 ഡോളർ ആണ്. ബിസിനസ് എൻഡ് കസ്റ്റംസിലെ പ്രമുഖ തോക്ക് നിർമ്മാതാവായ ലോ ബിയോണ്ടാണ് മോഡൽ 1911-ടൈപ്പ് പിസ്റ്റലുകൾ (model 1911-type pistols ) നിർമ്മിച്ചിരിക്കുന്നത്.
കോൾട്ട് 1911 പിസ്റ്റളിന്റെ (colt 1911 pistol ) മാതൃകയിൽ ഈ ആയുധം നിർമ്മിച്ചപ്പോൾ എന്ത് സവിശേഷ വികാരമാണ് ഉണ്ടായതെന്ന് ലോ ബിയോണ്ടയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, - നിങ്ങൾ കാർബൺ സ്റ്റീലും അലുമിനിയം സ്റ്റെയിൻലെസ് സ്റ്റീലും അടങ്ങുന്ന മിശ്രിതത്തിലേക്ക് കുറച്ച് വജ്രവും കൂടി ഇട്ടാൽ എങ്ങനെയിരിക്കുമോ അങ്ങനെ എന്നാണ് അഭിപ്രായപെട്ടത്.
ഇരുമ്പ് കണ്ടുപിടിക്കുന്നതിന് മുൻപുള്ള വെങ്കലയുഗ കാലഘട്ടത്തിൽ ഉൽക്കാ പിണ്ഡത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. അക്കാലത്ത് അതുപയോഗിച്ച് വിലപിടിപ്പുള്ള വാളുകളും കടാരകളും നിർമ്മിച്ചിരുന്നുവത്രേ. ഈജിപ്ത്തിൽ പതിനെട്ടാം രാജവംശത്തിലെ (3300 വർഷങ്ങൾക്ക് മുൻപ് ) ബാല ഫറവോയായിരുന്ന തൂത് ആംഖ് അമൂന്റെ (തുത്തൻ ഖാമോൻ ) ശവകുടീരത്തിൽ നിന്ന് ലഭിച്ച കടാരകൾ പ്രസിദ്ധമാണ്. ഇറ്റലിയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള വിദഗ്ദ്ധർ എക്സ്-റേ ഫ്ലൂറോസെൻസ് സ്പെക്ട്രോമെട്രി ഉപയോഗിച്ച് ഈ കടാരയുടെ വായ്ത്തല പരിശോധിച്ചപ്പോൾ മനസിലായത്, ഇതിൽ സംയോജിപ്പിക്കപ്പെട്ട ഇരുമ്പ്, കൊബാൾട്ട്, നിക്കൽ എന്നീ ഘടകങ്ങൾ വടക്കൻ ഈജിപ്തിൽ പതിച്ച ഉൽക്കയുടെ വിശേഷ ലക്ഷണങ്ങളുമായി ബന്ധിപ്പിക്കാമെന്നാണ്. അക്കാലത്ത് ഈജിപ്തിൽ ഇരുമ്പ് വിരളമായിരുന്നു. അതുകൊണ്ടാണ് ഏഷ്യയായിൽ നിന്ന് ഇരുമ്പ് ആയുധങ്ങളുമായി എത്തിയ അക്രമകാരികളായ ഹിറ്റെറ്റുകൾക്ക് ഈജിപ്തിനെ പലപ്പോഴും കീഴടക്കാൻ സാധിച്ചത്.
ലോകപ്രശസ്ത പുരാവസ്തു ഗവേഷകനായ ഹൊവാർഡ് കാർട്ടറാണ് 1922-ൽ തൂത് ആംഖ് അമൂന്റെ ശവകുടീരം ഉൾപ്പെടുന്ന ഭൂഗർഭ അറ കണ്ടെത്തിയത്. അവിടെ മൃതദേഹത്തെ പൊതിഞ്ഞ വസ്തുക്കൾക്കിടയിൽ നിന്നുമാണ് നിരവധി അമൂല്യവസ്തുക്കളോടപ്പം കടാരയും കണ്ടെടുക്കപ്പെട്ടത്.
![]() |
| Tutankhamuns dagger |


No comments:
Post a Comment