തിരശീലയ്ക്കു പിന്നിൽ...
ഈജിപ്തിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത ആകാംക്ഷയും പ്രതീക്ഷയും നൽകുന്നതാണ്. BCE 13-ആം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച 17-ആം രാജവംശത്തിലേതെന്നു കരുതപ്പെടുന്ന മമ്മിയുടെ ശിലാനിർമ്മിതമായ ശവപ്പെട്ടി മാധ്യമങ്ങൾക്കു മുന്നിൽ തുറക്കപ്പെട്ടു. 3000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന മമ്മി തെക്കൻ ഈജിപ്തിലെ ലെക്സറിൽ നിന്നാണ് കണ്ടെടുത്തത്. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരുടെ സംഘം അഞ്ചു മാസം നീണ്ട പരിവേഷണത്തിനൊടുവിലാണ് 300 മീറ്റർ മണ്ണ് നീക്കം ചെയ്തു രണ്ടു മമ്മികൾ കണ്ടെടുത്തത്. ആദ്യത്തെ മമ്മി നേരത്തെ തന്നെ തുറന്നു പരിശോധിക്കുകയുണ്ടായി, അസ്ഥികൂടങ്ങളും, തലയോടും, ആയിരത്തിലേറെ
ശില്പങ്ങളും പ്രതിമകളുമാണ് ഉണ്ടായിരുന്നത്.
പ്ലാസ്റ്ററോട് കൂടി പഞ്ഞിനൂലിൽ പൊതിഞ്ഞ മമ്മി ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫറോവമാരുടെയും കൊട്ടാരപ്രമുഖരുടേയും ശവകുടീരം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തു തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയിരിക്കുന്നത്. കൊട്ടാരവുമായി ബന്ധപ്പെട്ട ഉയർന്ന സ്ത്രീയുടേതായിരിക്കാമെന്നാണ് നിഗമനം. പുതിയ മമ്മിക്ക് "തുയ" എന്ന പേരാണ് ഗവേഷകർ നൽകിയിരിക്കുന്നത്.
നെഫെർനെഫെരു ആതേൻ....?
---------------------------------------------------
---------------------------------------------------
അഖ്‌നതെൻന്റെ മരണശേഷം തൂതൻഖാമൻ ഫറവോയായി എന്നാണ് പൊതുവെ എല്ലാവരുടെയും വിശ്വാസം. അഖ്‌നതെൻ -നെഫെർത്തിതി ദമ്പതികൾക്കു ആറു പുത്രിമാരാണ് ഉണ്ടായിരുന്നത്. അഖ്‌നതെൻന്റെ മറ്റൊരു ഭാര്യ കീയയിൽ ജനിച്ച സ്‌മെൻഖാരെ, തൂതൻഖാമൻ എന്നിവരിലൂടെയാണ് 18-ആം രാജവംശത്തിലെ വംശപരമ്പര തുടർന്ന് പോയത്. അഖ്‌നതെൻനു ശേഷം സ്‌മെൻഖാരെ ഫറവോയായി അധികാരത്തിലെത്തിയെങ്കിലും വളരെ പെട്ടന്ന് തന്നെ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമാകുകയാണ് ഉണ്ടായതു. അവകാശിയായതു കൊണ്ടു മാത്രം അധികാരത്തിലെത്തിയ ഹതഭാഗ്യൻ മാത്രമായിരുന്നു സ്‌മെൻഖാരെ. തുടർന്ന്, ഈജിപ്തിന്റെ ഭരണാധികാരിയായി വന്നത് നെഫെർനെഫെരു ആതേൻ എന്ന പേരുള്ള ഒരാളായിരുന്നു. അതാരായിരുന്നു എന്നുള്ളത് ഇന്നും തർക്കവിഷയമാണ്.
![]() |
| അഖ്‌നാതേനും നെഫെർതിഥിയും |
നെഫെർതിതി അഖ്‌നതെൻന്റെ 14-ആം ഭരണവർഷത്തിൽ മരണപെട്ടു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. പക്ഷെ മരണത്തിനു തെളിവുകൾ തീരെ ഇല്ല. ചരിത്രത്തിൽ നെഫെർത്തിതീയുടെ തിരോധനസമയത്തു തന്നെയാണ് നെഫെർനെഫെരു ആതേൻ രംഗപ്രേവേശനം ചെയ്യുന്നത്. നെഫെർത്തിതീയുടെ മുഴുവൻ പേര് നെഫെർനെഫെരു ആതേൻ നെഫെർത്തിതി എന്നായിരുന്നല്ലോ. അതുകൊണ്ടു നെഫെർത്തിതി പുരുഷവേഷം കെട്ടി അഖ്‌നതെൻന്റെ കൂടെയും അദ്ദേഹത്തിന്റെ കാലശേഷം രാജ്യഭാരം പൂർണമായും ഏറ്റെടുക്കാനും സാധ്യത ഏറെ ഉണ്ട്.
ആൺമക്കൾ ഇല്ലാതിരുന്ന നെഫെർത്തിതിക്കു ഈജിപ്തിന്റെ ഭരണം തന്റെ സഹരാഞ്ജിയായിരുന്ന കീയായുടെ മക്കളെ ഏല്പിക്കാൻ വൈമനസ്യം ഉണ്ടായിരുന്നിരിക്കണം . ഈജിപ്ത് അക്കാലത്തു വളരെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത് അഖ്‌നതെൻ മരികുമ്പോൾ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഏറ്റെടുക്കാൻ കഴിവുറ്റ കിരീടാവകാശികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. സ്‌മെൻഖാരെയാണെങ്കിൽ പെട്ടന്ന് തന്നെ അപ്രത്യക്ഷനായി, കൊന്നതോ മരിച്ചതോ എന്ന് ഒരു രൂപവുമില്ല. ഇളയ മകൻ തൂത് ആംഖ് അമൂൻ തീരെ ചെറുതും. അതു കൊണ്ടു നെഫെർത്തിതിയുടെ ആൺവേഷം രാജ്യനന്മയ്ക്ക് വേണ്ടിയാണെന്ന് കരുതാനെ നിർവാഹമുള്ളൂ.
![]() |
| നെഫെർതിഥി |
പിൽക്കാലത്തു തൂത് ആംഖ് ഖാമോന്റെ മമ്മി പുറത്തെടുത്തപ്പോൾ ശവകുടീരത്തിൽ കണ്ടെത്തിയ നെഫെർനെഫെരു അതെന്റേതെന്നു കരുതപ്പെടുന്ന ഒരു കാർറ്റൂഷിൽ ചേർത്തിട്ടുള്ള വിശേഷണപദത്തിൽ "അവളുടെ ഭർത്താവിന് പര്യപ്തയായവൾ "എന്നെഴുതികാണുന്നു. ഇത് ഒരു സ്ത്രീ തന്നെയാണെന്നതിന് മതിയായ തെളിവ് തന്നെയെല്ലേ? സ്ഥാപിക്കാനാവശ്യമായ മറ്റു തെളിവുകൾ ഇല്ലെങ്കിലും നിഗമനങ്ങളിൽ കൂടിയുള്ള അനേഷണം സത്യമാണെങ്കിൽ സുന്ദരിയും ബുദ്ധിമതിയും അസാമാന്യധീരയുമായ നെഫെർത്തിതി എന്ന ചക്രവർത്തിനി രണ്ടു വർഷത്തെ ഭരണത്തിനു ശേഷം BCE 1332-ആം വർഷം ദിവംഗതയായെന്നു കരുതപ്പെടുന്നു...........



No comments:
Post a Comment