ആർക് ഓഫ് കവനന്റ് എവിടെ ഉണ്ടാകാം എന്നത് സംബന്ധിച്ചു പല സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപെട്ടത് ഇതാണ് : ബാബിലോണിയക്കാരുടെ ആക്രമണത്തിന് തൊട്ടു മുൻപ് പെട്ടകം ഈജിപ്തിലേക്ക് കടത്തിയെന്നും അവിടെ നിന്ന് ഇത്യോപ്യൻ നഗരമായ അക്‌സമിലെത്തിച്ചു. അവിടെയുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ( St.mary of zion church Axum) ഇപ്പോഴുമുണ്ടെന്നാണ് പറയപ്പെടുന്നത്. ഗാർഡിയൻ എന്ന് സ്ഥാനപേര് നൽകിയിട്ടുള്ള ഒരാളാണ് പേടകത്തിന്റെ സംരക്ഷകൻ. ഇദേഹത്തിന് മാത്രമാണ് പെട്ടകം കാണാനുള്ള അനുവാദമുള്ളതും. ഈ പെട്ടകത്തെ കുറിച്ചുള്ള വസ്തുതകളും അഭ്യൂഹങ്ങളും ചരിത്രപരമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്കൊന്നും പള്ളി അധികൃതർ അനുവാദം കൊടുക്കാത്തതാണ് പ്രധാന കാരണം. ഏതായാലും ലോകമെമ്പാടുമുള്ള ആർക്കിയോളജിസ്റ്റുകളും നിധിവേട്ടക്കാരായും ഇപ്പോഴും ആർക് ഓഫ് കവനന്റ് എവിടെയാണെന്ന് അന്വേഷിച്ചു നടക്കുകയാണ്.


No comments:
Post a Comment