ചരിത്രം എന്ത്? എന്തിന്?
ഭൂതകാല സംഭവം, സമൂഹം, സംസ്കാരം എന്നിവയുടെ വിവരണമാണ് ചരിത്രം. ഗ്രീക്ക് വാക്കായ 'ഹിസ്തോറിയ 'എന്നതിൽ നിന്നും പിറവിയെടുത്തതാണ് ഹിസ്റ്ററി. ചരിത്രം എന്നത് അതുല്യ സംഭവങ്ങളുടെയും രേഖയും ജീവിതത്തിന്റ സ്പന്ദനവുമാകുന്നു. എന്ത് സംഭവിച്ചു എന്നതിന്റെ രേഖ മാത്രമല്ല എന്ത് സംഭവിക്കുന്നു എന്നതിന്റെ ക്രാന്തദർശിത്വം കൂടിയാണ് ചരിത്രം. ചരിത്രധർമമെന്നത് സംഭവിച്ചവയുമായി വർത്തമാനകാല യാഥാർഥ്യങ്ങളിൽ നിന്നുകൊണ്ട് സംവദിക്കുക എന്നതാകുന്നു. ചിത്രകാരന്റെ ദൗത്യമെന്നത് രണ്ട് കാലഘട്ടങ്ങളെയും അപഗ്രഥിക്കുകയും വിളക്കിച്ചേർക്കുകയും ചെയ്യുക എന്നതാകുന്നു. വീരൻ, ക്രൂരൻ, സഹാനുഭൂതിയുള്ളവൻ, സൗന്ദര്യാരാധകൻ എന്നിങ്ങനെ മനുഷ്യന് വിഭിന്ന ഭാവങ്ങൾ ചരിത്രരേഖകളിൽ ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. അവയെ വ്യവഛേദിച്ചും വിശകലനം ചെയ്തും നടത്തുന്ന പുനർസൃഷ്ടിയാണ് ചരിത്രം.
എന്താണ് ചരിത്രം? ഹിസ്റ്ററി (ഹിസ്സ് +സ്റ്റോറി ) എന്ന വാക്കിൽ നിന്നും ഉടലെടുത്ത' അവന്റെ കഥ 'എന്ന് പഴമൊഴി. ഹിസ്റ്ററി എന്ന ഗ്രീക്ക് വാക്കിന് ഗവേഷണം ,വിവരണം ,വിവരം എന്നിങ്ങനെ
പറയാവുന്നതാണ്. ചരിതനിർമ്മിതിയുടെ ആവശ്യകത മനസിലാക്കി ചരിത്രമർമ്മവും ധർമ്മവും വ്യാഖ്യാനിച്ചതും ആദ്യമായി രൂപം നൽകിയതും ഗ്രീക്കുകാരാണ്. ഹെളിക്കരണസിലെ ഡയോണിസിയാസ് ചരിത്രത്തിന് നൽകിയ വ്യാഖ്യാനം 'കാര്യകാരണസഹിതം വ്യക്തമാക്കെപ്പെടേണ്ട ഫിലോസഫി ' എന്നാണ്. 'ഇതിലൂടെ അദ്ദേഹം നല്കുന്ന സന്ദേശം അനുഭവങ്ങളിലൂടെ പാഠം പകർന്നു നൽകുന്ന ഗുരുനാഥനാണ് ' ചരിത്രം എന്നതാകുന്നു. അനുഭവങ്ങൾ എന്നത് അതുല്യമായ ജീവിതാനുഭവങ്ങളാണ്.
പറയാവുന്നതാണ്. ചരിതനിർമ്മിതിയുടെ ആവശ്യകത മനസിലാക്കി ചരിത്രമർമ്മവും ധർമ്മവും വ്യാഖ്യാനിച്ചതും ആദ്യമായി രൂപം നൽകിയതും ഗ്രീക്കുകാരാണ്. ഹെളിക്കരണസിലെ ഡയോണിസിയാസ് ചരിത്രത്തിന് നൽകിയ വ്യാഖ്യാനം 'കാര്യകാരണസഹിതം വ്യക്തമാക്കെപ്പെടേണ്ട ഫിലോസഫി ' എന്നാണ്. 'ഇതിലൂടെ അദ്ദേഹം നല്കുന്ന സന്ദേശം അനുഭവങ്ങളിലൂടെ പാഠം പകർന്നു നൽകുന്ന ഗുരുനാഥനാണ് ' ചരിത്രം എന്നതാകുന്നു. അനുഭവങ്ങൾ എന്നത് അതുല്യമായ ജീവിതാനുഭവങ്ങളാണ്.
അരിസ്റ്റോട്ടിൽ ചരിത്രത്തെ വിലയിരുത്തിയത് 'വിരുദ്ധ സംഭവങ്ങളുമായുള്ള സംവാദത്തിലൂടെ വിലയിരുത്തുമ്പോൾ ഉരുത്തിരിയുന്ന യുക്തി ഭദ്രമായ നിർവചനം' എന്നും 'പഴയകാലത്തിന്റെ മാറ്റമില്ലാത്ത രേഖ"യെന്നും ആകുന്നു. സംഭവങ്ങൾ അതുല്യവും മാറ്റമില്ലാത്തതും എന്നാവാം അദ്ദേഹം വിവക്ഷിച്ചിരുന്നത്. 'സംഭവങ്ങളുടെ വ്യത്യസ്തതയിൽ ഓർമിക്കപെടുന്നതാണ് ചരിത്രം ' എന്ന അഭിപ്രായകാരനാണ് ഗ്രീക്ക് ചരിത്രകാരന്മാരായ പോളീബിയാസും തൂസിഡിയാസും. 'സംഭവിച്ചതെല്ലാം ചിത്ര'മെന്നാണ് പ്രൊഫെസർ ഹെൻറി ജോൺസൺ പറയുന്നു. പ്രൊഫസർ ഫിൻഡേയാകട്ടെ 'കണ്ണികൾ പോലെ കോർത്തിട്ട തുടർച്ചങ്ങലയാണ് ചരിത്ര'മെന്നും പറയുന്നു.
ചരിത്രം എന്തിന്? ഇതിന് മറുപടിയായി സർ ഫ്രാൻസിസ് ബഗോൺ വിശദീകരിക്കുന്നത്.'ചരിത്രബോധത്തിലൂടെ ഉരുത്തിരിയുന്ന ബുദ്ധിപരമായ വികാസം വേർതിരിക്കുന്ന തെറ്റും ശെരിയും മനുഷ്യന്റെ ബുദ്ധിയും ചിന്തയും വികസിപ്പിക്കാൻ ചിട്ടയക്കപ്പെട്ടതാണ് '. ഈ വാദഗതിക്ക് സമാന്തരമാണ് പ്രൊഫസർ മിറ്റിലാൻസിന്റെ വീക്ഷണവും. 'മനുഷ്യൻ പറഞ്ഞതും ചെയ്തതും മാത്രമല്ല അവൻ ചിന്തിച്ചതും കൂടിയാണ് ചരിത്രം '. ജി. ഐ. റിയാർ ആകട്ടെ 'സാമൂഹ്യജീവിയായ മനുഷ്യന്റെ കഥയാണ് ചരിത്രം 'എന്ന പുരോഗമന ആശയമാണ് പങ്ക് വെക്കുന്നത്. ഹെഗൽ ചരിത്രത്തെ വൈരുദ്ധ്യ ആശയങ്ങളുടെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ നിർവചിച്ചപോൾ കാറൽ മാർക്സ് അതിന് മജ്ജയും മാംസവും പകർന്ന് 'വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റ അടിത്തറയിൽ അപഗ്രഥിക്കുകയും സാമ്പത്തികാടിത്തറയിൽ വിലയിരുത്താൻ പ്രചോദനം നൽകുകയും ചെയ്തു. വിരുദ്ധ ശക്തികളുടെ നിരന്തരമായ ഏറ്റുമുട്ടലുകളിലൂടെയാണ് പ്രവഞ്ചത്തിലെ സർവ്വചരാചരങ്ങളും നിലകൊള്ളുന്നത്. വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ ചരിത്രമാണ് നാളിതുവരെയുള്ള ചരിത്രവും.
സാമൂഹ്യ ജീവിയായ മനുഷ്യന്റെ കഥയാണ് ചരിത്രം. സാമുഹ്യജീവി എന്ന നിലയിൽ സ്വായത്തമാക്കുന്ന ഘടകങ്ങളായ അറിവ്, വിശ്വാസം, കല, കീഴ്‌വഴക്കങ്ങൾ, ധാർമികമൂല്യങ്ങൾ എന്നിവ രൂപപ്പെടുത്തുകയും മൂല്യച്യുതിയുടെ അനുഭവപാഠങ്ങൾ വരച്ചിട്ട് ജീർണതയുടെ മുനയൊടിക്കാൻ ധൈഷണികമായ കാഴ്ചപ്പാടുകൾ നൽകുകയും ചെയ്തു. ഓരോ ജനതയുടെയും രൂപപരിണാമചരിത്രമാണ് അവരുടെ ആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത്. അതുകൊണ്ടാണ് അനുഭവങ്ങൾ മാത്രം പകർന്ന് നൽകുന്ന ഒരു യാന്ത്രിക സ്ഥാപനമല്ല ചരിത്രം എന്ന് പറയാൻ കാരണം. വിപ്ലവം ആർക്കും സൃഷ്ടിക്കാനാവില്ല. ജീർണത നിറഞ്ഞ സമൂഹത്തിൽ വിപ്ലവം സ്വയം പൊട്ടി പുറപ്പെടും. അതിന് ദാർശനികവും ധിഷണാപരമായ നേതൃത്വം നൽകാനെ ആശയങ്ങൾക്ക് കഴിയൂ എന്ന് പറയാറുള്ളത് പോലെ യാന്ത്രിക കാഴ്ചപ്പാടുകൾ നൽകുകയോ പ്രേരിപ്പിക്കുകയോ ചെയ്യലല്ല ചരിത്രധർമം. കടന്നുവന്ന വഴികളിലെ പാളിച്ചകളും നേട്ടങ്ങളും ബോധ്യപ്പെടുത്തി നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിവുപകർന്ന് പഠിക്കാനും ചിന്തിക്കാനും സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള ധാർമികത വെളിപ്പെടുത്തി ഇരുട്ടറകളിൽ പരോക്ഷമായി പ്രേരിപ്പിക്കുന്നു, അഥവാ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
ചരിത്രത്തിന്റെ പ്രസക്തിയേക്കുറിച്ചു ബർട്രൻഡ് റസ്സൽ പറയുന്ന മറുപടി ഇങ്ങനെയാണ്., 'അത് സ്ഥിരത നൽകുന്നു. അത് നിങ്ങളുടെ ചിന്തകൾക്കും വികാരങ്ങൾക്കും ആഴം നൽകുന്നു. ഭൂതകാലത്തിന്റ സന്തതിയാണ് വർത്തമാനകാലം. വർത്തമാനകാലത്തിന് ജലവും പോഷകവും നൽകുന്നത് ഭൂതകാലമാണ്. നമ്മുടെ സാമുഹ്യ -രാഷ്ട്രീയ -സാമ്പത്തിക സ്ഥിതികളുടെ അടിത്തറ അവിടെയാണ്.
നേട്ടങ്ങളുടെ കണ്ണി അഥവാ വേരുകൾ ഭൂതകാലത്തിന്റെ ആഴങ്ങളിൽ ആണ്ടുകിടക്കുന്നതായി കാണാം. നമ്മുടെ പൂർവികതയുടെ വേരുകൾ തേടുമ്പോൾ അശോകനിലേക്കും ബുദ്ധനിലേക്കും വ്യാസനിലേക്കും വീണ്ടും പുറകിലേക്ക് പോയാൽ ഗുഹാ -ശിലായുഗ മനുഷ്യരിലേക്കും തുടർന്ന് ഡാർവിന്റെ കണ്ടെത്തലുകളിലേക്കും പോകേണ്ടി വരുന്നു.
നേട്ടങ്ങളുടെ കണ്ണി അഥവാ വേരുകൾ ഭൂതകാലത്തിന്റെ ആഴങ്ങളിൽ ആണ്ടുകിടക്കുന്നതായി കാണാം. നമ്മുടെ പൂർവികതയുടെ വേരുകൾ തേടുമ്പോൾ അശോകനിലേക്കും ബുദ്ധനിലേക്കും വ്യാസനിലേക്കും വീണ്ടും പുറകിലേക്ക് പോയാൽ ഗുഹാ -ശിലായുഗ മനുഷ്യരിലേക്കും തുടർന്ന് ഡാർവിന്റെ കണ്ടെത്തലുകളിലേക്കും പോകേണ്ടി വരുന്നു.
ചരിത്രമെന്നത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യാത്ത ഒരു കാവ്യമാകുന്നു. ചരിത്രമൂല്യമളക്കുന്നത് ശാസ്ത്രീയ അളവുകോലുകളുപയോഗിച്ചല്ല. യഥാർത്ഥ മൂല്യമെന്നത് അറിവ് പകരുക, കാഴ്ചപ്പാടുകളെ വിപുലീകരിക്കുക, അറിവിനെ വിശാലമാക്കുക. ആലോചനാമൃതം പകരുക എന്നിവയാണ്. ഏതൊരു തത്വശാസ്ത്രത്തെയുംകാൾ അറിവും ചിന്തയും പകരുന്നത് അനുഭവസ്ഥനായ മനുഷ്യന്റെ അനുഭവങ്ങളാണ്., അതാണ് ചരിത്രവും. സമകാലീന ജീവിതത്തിൽ ചരിത്രം വ്യാപിക്കാത്ത മേഖലകളില്ല. ചരിത്രം ആർജ്ജവമാണ്, ആർജ്ജവമില്ലാത്ത സമൂഹം ആപൽക്കരിയാണ്. ഒരു സമൂഹത്തിന് ചരിത്രബോധമുണ്ടെന്ന് പറഞ്ഞാലതിനർത്ഥം ആ സമൂഹം പൂർണ്ണമായും സ്വയം അറിഞ്ഞിരിക്കുന്നുവെന്നാണ്. ചരിത്രബോധമില്ലാത്ത മനുഷ്യൻ (സമൂഹം ) ആനയെ കണ്ട അന്ധന്മാരെപ്പോലെയാണ്. നിങ്ങൾ ജനിക്കും മുൻപ് എന്തെല്ലാം സംഭവിച്ചു എന്നറിയുന്നില്ലെങ്കിൽ നിങ്ങൾ ഇപ്പോഴും ശിശുവിന്റെ സ്ഥിതിയിൽ തന്നെയെന്ന് സാരം.



No comments:
Post a Comment