സോവിയറ്റ് തകർച്ച സാമ്രാജ്യത്വ സൃഷ്ടിയോ.. . ഭാഗം 8
ചരിത്രത്തെ വളച്ചൊടിച്ചും ഭൂതകാലത്തെ പുനർനിർമ്മിച്ചും വർത്തമാനകാലത്തെ സൃഷ്ടിച്ചും തങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഭരണകൂടങ്ങൾ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.സോവിയറ്റ് യൂണിയന്റെ ചരിത്രവും അതിൽ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല. അവിടെ നിന്നും പുറത്തുവന്നിരുന്ന വാർത്തകളും പ്രസിദ്ധികരണങ്ങളും സമത്വസുന്ദരമായ കാലത്തെയാണ് ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. സ്റ്റാലിന്റെ മരണത്തിന് ശേഷം റിവിഷനിസത്തിന്റെ കാലം മുതൽ ഇരുമ്പുമറയ്ക്കുള്ളിലായിരുന്ന ചരിത്രം മെല്ലെ മെല്ലെ ലോകത്തിന്റെ മുൻപിലേക്ക് വന്നു കൊണ്ടിരുന്നു. നമ്മൾ കേട്ടതിനും അനുഭവിച്ചതിനുമപ്പുറം, തൊഴിലാളി വർഗ്ഗത്തിന്റെ നാമധേയത്തിൽ സ്വേച്ഛാധിപത്യ ഭരണത്തെ മാർക്സിസം സാധൂകരിച്ചതും നിരപരാധികളുടെമേൽ ഭരണകൂട നൈഷ്ടൂര്യം അടിച്ചേല്പിച്ചതും ചെങ്കൊടിയിൽ വിശ്വസിച്ചവരെ അന്നും ഇന്നും നിരശാരാക്കി.
സോഷ്യലിസം മഹത്തായ ആശയം തന്നെയായിരുന്നു. ആ ലക്ഷ്യത്തിലേക്ക് എത്താൻ അവലംബിച്ച മാർഗം ക്രൂരതയിലും നൃശംസതയിലും ഊന്നിപ്പോയി.മ്ലേച്ചമായ മാർഗത്തിലൂടെ മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയില്ല എന്ന തിരിച്ചറിവ് തന്നെയാണ് സോവിയറ്റ് യൂണിയന്റെ പതനം നമുക്ക് തരുന്നത്.
എന്തു കൊണ്ടാണ് പോളിറ്റ്ബ്യുറോയുടെ നിർദ്ദേശാനുസരണം നിയമിക്കപ്പെട്ട കമ്മിഷൻ 1930-കളിലെയും 1940-കളിലെയും 1950-കളുടെ ആദ്യവർഷങ്ങളിലെയും 'ശുദ്ധികരണങ്ങൾ 'പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്? എന്തു കൊണ്ടാണ് 1938-ലെ മോസ്കോ ചടങ്ങ് കുറ്റവിചാരണയിൽ പെട്ടവരെ കുറ്റവിമുക്തരാക്കാനും അവരെ പുനരധിവസിപ്പിക്കാനും തീരുമാനിച്ചത്? നീതിന്യായ നടത്തിപ്പിന് ആധാരമായ തത്വങ്ങളുടെ ലംഘനമുണ്ടയി എന്ന് ലളിതമായി പറയാം. നീതിന്യായ നടത്തിപ്പിലും സാമൂഹ്യനീതിയുടെ പ്രശനമുണ്ട്. ഏത് സമുദായത്തിലും കുറ്റവാളികൾ ഉണ്ടാവും. കുറ്റങ്ങൾ കണ്ടുപിടിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും പരിഷ്കൃതമായ സമ്പ്രദായം ഉണ്ടാവണം. ഒരു സമുദായം പരിഷ്കൃതമാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത്, അത് കുറ്റവും ശിക്ഷയും സംബന്ധിച്ച കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വ്യക്തിയുടെ അന്തസ്സിന്റെ പ്രശനം അതിലുണ്ട്, വ്യക്തികളുടെ അവകാശങ്ങളുടെ പ്രശനവും അതിലുണ്ട്. പ്രശസ്ത റഷ്യൻ ചിന്തകൻ അലെക്സാൻഡർ ഹെർസൺ (1812-70)
അഭിപ്രായപെട്ടത് പോലെ "വ്യക്തിയുടെ അവകാശങ്ങൾക്ക് ഹാനിയുണ്ടായിക്കൂടാ. ചില കുറ്റവാളികൾ ആ അവകാശത്തിന്റെ തണലിൽ രക്ഷപ്പെട്ടേക്കാം., അവർ രക്ഷപെട്ടുകൊള്ളട്ടെ. എന്നാലും സത്യസന്ധനായ മനുഷ്യൻ നിയമത്തിന്റെ മുമ്പിൽ നിന്ന് വിറയ്ക്കാൻ ഇടവരുത്തരുത്. നിയമങ്ങൾ സത്യസന്ധതയ്ക്ക് താങ്ങായിരിക്കുകയാണ് വേണ്ടത്. "
അഭിപ്രായപെട്ടത് പോലെ "വ്യക്തിയുടെ അവകാശങ്ങൾക്ക് ഹാനിയുണ്ടായിക്കൂടാ. ചില കുറ്റവാളികൾ ആ അവകാശത്തിന്റെ തണലിൽ രക്ഷപ്പെട്ടേക്കാം., അവർ രക്ഷപെട്ടുകൊള്ളട്ടെ. എന്നാലും സത്യസന്ധനായ മനുഷ്യൻ നിയമത്തിന്റെ മുമ്പിൽ നിന്ന് വിറയ്ക്കാൻ ഇടവരുത്തരുത്. നിയമങ്ങൾ സത്യസന്ധതയ്ക്ക് താങ്ങായിരിക്കുകയാണ് വേണ്ടത്. "
വിപ്ലവം നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റിമറിക്കലാണ്. അതൊരു സമൂലമായ പരിവർത്തനമാണ്. കൂടുതൽ മെച്ചമായത് വാഗ്ദാനവും ചെയ്യുന്നു. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് നേരിടുന്നത് പ്രാകൃതമെന്നതുപോലെ നിയമവ്യവസ്ഥയുടെ ലംഘനവുമാണ്.സാർ നിക്കോളായ് രണ്ടാമനും കുടുംബത്തിനും നേരിട്ട ദുരന്തം ഏതു നിയമവ്യവസ്ഥയ്ക്ക് കീഴ്പെട്ടാണ് നടപ്പിലാക്കിയത്. ആൾകൂട്ടം നീതി നടപ്പിലാക്കാൻ ശ്രമിച്ചാൽ അരാജകത്വമാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു രാജ്യത്തിനകത്തു നിലനിൽക്കുന്ന വ്യവസ്ഥപിതമായ മാർഗ്ഗത്തിലൂടെയാണ് നീതി പുലരേണ്ടത്. അത്തരം നീതി സാറും കുടുംബവും അർഹിച്ചിരുന്നോ? എന്ന ചോദ്യം പോലും പ്രസക്തമല്ല, പ്രേത്യേകിച്ചും സോഷ്യലിസം എന്ന മഹത്തായ ആശയം നെഞ്ചിലേറ്റിയവരിൽ നിന്നാകുമ്പോൾ.
സാർ നിക്കോളായ് രണ്ടാമന്റെ ഏകാധിപത്യ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തർ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധവും കൂനിൽമേൽ കുരുവെന്നപോൽ ആഭ്യന്തര സംഘർഷം പൊട്ടിപുറപ്പെട്ടതും ജനജീവിതം കൂടുതൽ കലുഷിതമാക്കി. അവസരം മുതലെടുത്ത ബോൾഷെവിക് വിപ്ലവകാരികളും കർഷകരും ഒക്ടോബർ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു.
റഷ്യയിലെ പർവതനഗരമായ യക്കാടെറിൻബുർഗിലെ വീട്ടുതടങ്കലിൽ ആണ് നിക്കോളായ് രണ്ടാമനെയും കുടുംബത്തെയും പാർപ്പിച്ചിരുന്നത്. ഭാര്യ അലക്‌സാണ്ടറയും അഞ്ചു മക്കളുമാണ് കൂടെയുണ്ടായിരുന്നത്. മൂത്തു പെൺകുട്ടിക്ക് 22 വയസ്സും ഇളയവൾക്ക് 17-ഉം കിരീടാവകാശിയായി ഒടുവിൽ കിട്ടിയ മകനായ അലക്സിക്ക് 13-ഉം വയസായിരുന്നു. മുറിവേറ്റാൽ രക്തം കട്ട പിടിക്കാത്ത അസുഖമായ ഹീമോഫീലിയ ജനനം മുതൽ അലക്സിയെ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ രണ്ട് മാസം മുൻപ് വീണ് മുട്ടുപൊട്ടിയത് അപ്പോഴും ഉണങ്ങിയിരുന്നില്ല. അവന്റെ കൂടെ എപ്പോഴും ഒരു ഡോക്ടർ വേണമായിരുന്നു.
ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുത്തെങ്കിലും ചുവപ്പ് സേനയുമായി രാജഭരണത്തെ അനുകൂലിക്കുന്ന വെള്ളപ്പട്ടാളം രാജ്യത്തിന്റെ പല ഭാഗത്തും പൊരുതുകയായിരുന്നു.യക്കാടെറിൻബുർഗ് നഗരത്തിലെ യുദ്ധത്തിൽ വിജയം വൈറ്റ് ആർമിക്കായിരുന്നു.രാജാവിനെയും കുടുംബത്തെയും മോചിപ്പിക്കാൻ ചെന്ന അവർക്ക് മുന്നിൽ ആളൊഴിഞ്ഞ വീടാണ് കാണാൻ കഴിഞ്ഞത്. സോവിയറ്റ് സർക്കാരിന്റെ വിശദീകരണമാകട്ടെ നിക്കോളായ് രണ്ടാമൻ വധിക്കപ്പെട്ടുവെന്നും കുടുംബത്തെ സുരക്ഷിതമായി മാറ്റിയെന്നും മാത്രമായിരുന്നു. എവിടേക്ക് മാറ്റിയെന്ന് ചോദിക്കാൻ അക്കാലത്തു ആർക്കും ധൈര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതോടപ്പം തന്നെ ഊഹാപോഹങ്ങളുടെ ഒരു ഒഴുക്ക് തന്നെ ഉണ്ടായി.
സാർ ചക്രവർത്തിയുടെ മക്കളാണെന്ന അവകാശവാദം ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉണ്ടായി. കൂടുതൽ സുന്ദരിയും മൂന്നാമത്തെ പെൺകുട്ടിയുമായ മരിയ റൊമാനോവ് രക്ഷപ്പെട്ടു എന്ന കഥയ്ക്ക് വൻ പ്രചാരം ലഭിച്ചിരുന്നു.മരിയ റൊമാനോവിനെ കേന്ദ്രകഥാപാത്രമാക്കി നിരവധി ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു. നാട്ടിലാകട്ടെ രാജാവിനെ കൊന്നുവെന്ന വീരവാദം പലരിൽ നിന്നും ഉണ്ടായി. അന്നത് അഭിമാനമായി കണ്ടിരുന്നവർ സാറിനെയും കുടുംബത്തെയും ഇല്ലാതാക്കിയ തോക്കുകൾ വരെ പുരാവസ്തു ശേഖരത്തിലേക്ക് കൈമാറിയ സംഭവം വരെയുണ്ടായി. സ്റ്റാലിൻ അധികാരത്തിൽ എത്തിയതോടെ വീരവാദങ്ങൾ കെട്ടടങ്ങി.
സാറിന്റെ കുടുബങ്ങളെപ്പറ്റിയുള്ള അന്വേഷണം സോവിയറ്റ് കാലത്ത്തന്നെ പലരും രഹസ്യമായി നടത്തിയിരുന്നു. യക്കാടെറിൻബുർഗ് നഗരവാസിയായ അലക്‌സാണ്ടർ ആവ്‌ഡോനിൻ തന്റെ ജീവിതകാലം മുഴുവൻ ഈയൊരു അന്വേഷണത്തിലായിരുന്നു. അവസാനം 1976-ൽ താൻ തേടിക്കൊണ്ടിരുന്നതിന്റെ ചെറിയൊരു തുമ്പ് സിനിമകാരനായ ഗേലിറയബോവാവിൽ നിന്നും ആവ്ഡോണിന് ലഭിച്ചു. ചക്രവർത്തി മാത്രമല്ല കുടുംബമൊന്നാകെ വിധിക്കപ്പെട്ടിരിക്കുന്നു എന്ന വിവരമായിരുന്നു അത്.
രാജാവും കുടുംബവും തടവിലായിരുന്നപ്പോൾ സംരക്ഷണ ചുമതലയുണ്ടായിരുന്ന യാക്കോവ് യുറോവിസ്കിയുടെ മകന് രഹസ്യങ്ങൾ അറിയാമായിരുന്നു. അയാളിൽ നിന്നും രഹസ്യങ്ങൾ മനസിലാക്കിയ ആവ്ഡോനിൻ, ഗേലിയും രഹസ്യമായി ആ സ്ഥലത്തേക്ക് പോയി. ആർക്കും സംശയം തോന്നാതിരിക്കാൻ അവരുടെ ഭാര്യാമാരെയും കൂട്ടിയായിരുന്നു സന്ദർശനം. പഴയൊരു ഖനി നിലനിന്നിരുന്ന കാട്ടുപ്രദേശമായിരുന്നു അത്. പറഞ്ഞ സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കണ്ടത് റെയിൽ പലകകളായിരുന്നു. പലകകൾ മാറ്റിയപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. എല്ലിൻ കഷ്ണങ്ങളും വെടിയേറ്റ് പാടുള്ളതുമായ തലയോട്ടികളും. അവയിൽ നിന്ന് മൂന്നെണ്ണമെടുത്ത് മോസ്കോയിലേക്ക് മടങ്ങിയെങ്കിലും ഭയം അവരെ വിട്ടുമാറിയിരുന്നില്ല. 1980-ൽ തലയോട്ടികൾ തിരികെ അതെ കുഴിയിൽ നിക്ഷേപിച്ചു.
സോവിയറ്റ് യൂണിയനിൽ മാറ്റത്തിന്റെ കാറ്റ് അലയടിച്ചപ്പോൾ, ജനങ്ങൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങി. അതോടെ മൂടിവെക്കപ്പെട്ട പല രഹസ്യങ്ങളും പുറത്തുവരാൻ തുടങ്ങി. 1991അവസാനത്തോടുകൂടി സോവിയറ്റ് യൂണിയന്റെ തകർച്ച പൂർത്തിയായി. രാജകുടുംബങ്ങളുടെ മരണം വലിയ വാർത്തയായി. ബോറിസ് യെൽസിൻ സർക്കാർ കൊലപാതക രഹസ്യം പുറത്ത് കൊണ്ടുവരാൻ അന്വേഷണം പ്രഖ്യാപിച്ചു.
കുഴി പരിശോധിച്ചപ്പോൾ കിട്ടിയത് 9 തലയോട്ടികൾ. കൊല്ലപ്പെട്ടതാകട്ടെ 11 പേരും. സാർ നിക്കോളായ് രണ്ടാമൻ, സാറിന അലക്‌സാണ്ടറ,മക്കളായ വോൾഗ, മരിയ, അനസ്താസ്യ,ടാടിയാന, അലക്സി. കൂടാതെ ഡോക്ടർ, രണ്ട് വേലക്കാർ, ഒരു പാചകക്കാരി എന്നിവരായിരുന്നു.
ഫോറൻസിക് ബ്യുറോയിൽ നിന്ന് അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനക്കയച്ചു. സാർ നിക്കോളായ് രണ്ടാമന്റെ വല്യപ്പൻ അലക്‌സാണ്ടർ കൊല്ലപ്പെടുകയായിരുന്നു. ഭാഗ്യത്തിന് കൊല്ലപ്പെടുമ്പോൾ ഇട്ടിരുന്ന യൂണിഫോം സൂക്ഷിച്ചു വെച്ചിരുന്നു. പരിശോധനയിൽ അസ്ഥിയിലെ ഡി എൻഎ യും യൂണിഫോമിലെ രക്തക്കറയും സാമ്യമുള്ളതായിരുന്നു. ഭാര്യ അലക്‌സാണ്ടറ ബ്രിട്ടനിലെ വിക്ടോറിയ രാഞ്ജിയുടെ ചെറുമകളായിരുന്നു. ആ പരിശോധനയും കൃത്യമായിരുന്നു.
കൊലപാതകവും ഭൗതികാവശിഷ്ടങ്ങളും സ്ഥിരീകരിക്കപ്പെട്ടതോടെ മൂന്ന് നൂറ്റാണ്ടോളം റഷ്യ അടക്കിഭരിച്ച റൊമാനോവ് രാജവംശത്തിലെ അവസാന കണ്ണികളെ സെന്റ് പീറ്റെഴ്സ് ബെർഗ് ദേവാലയത്തിലെ കുടുംബകല്ലറയിൽ അടക്കം ചെയ്യുകയും, 1998-ൽ കേസ് അടയ്ക്കുകയും ചെയ്തു. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. ബാലനായ അലക്സിയുടെയും അവന്റെ ചേച്ചി മരിയ റൊമാനോവിന്റെയും ശരീരാവശിഷ്ടങ്ങൾ കണ്ടുകിട്ടാത്തത്, അവർ ജീവനോടെയിരുന്നുവെന്ന നേരിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷയെ ആസ്ഥാനത്താക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു സാറിന്റെ അവസാനകാലത്തെ കാവൽക്കരുടെ നേതാവായിരുന്ന യാകോവ് യൂറോവ്സ്കി 1934-ൽ അന്നത്തെ രഹസ്യാന്വേഷണ ഏജൻസിയായ 'ചെക്കാ'യ്ക്ക് നൽകിയ രഹസ്യമൊഴി. അത് ഇപ്രകാരമായിരുന്നു,
1918 ജൂലൈ 16, രാത്രി.
ഞാൻ 12 റിവോൾവറുകൾ തയ്യാറാക്കിവെച്ചു.ആര് ആരെ വെടിവെക്കണമെന്ന് കാര്യത്തിൽ ധാരണയുണ്ടാക്കി. പാതിരാത്രി ഒരു ട്രക്ക് വരും, അവർ ഒരു രഹസ്യവാചകം പറയും. ശവങ്ങൾ അവർ കുഴിച്ചിട്ടോളും, എന്ന് സഖാവ് ഫിലിപ്പ് പറഞ്ഞു.
രാത്രി 11 മണിക്ക് ഞാൻ തിരഞ്ഞെടുത്ത ഗാർഡുമാർക്ക് തോക്കുകൾ കൈമാറിയെങ്കിലും, അതിൽ രണ്ടുപേർ പെൺകുട്ടികളെ വെടിവെക്കാൻ ആകില്ലെന്ന് പറഞ്ഞ് പിന്മാറി. പകരം ആളെ വെച്ചു. പുറത്തെ ഗാർഡുമാരോട് അകത്തു നിന്നും വെടിശബ്ദം കേട്ടാൽ ശ്രദ്ധിക്കേണ്ടന്ന് പറഞ്ഞു.
ട്രക്ക് വന്നപ്പോൾ രാത്രി ഒരു മണിയായി. താഴത്തെ മുറിയിലായിരുന്ന കുടുംബ ഡോക്ടർ ബോട്കിൻ ഉറങ്ങിയിരുന്നില്ല. അദ്ദേഹത്തോട് മുകളിൽ ചെന്ന് സാർ കുടുംബത്തോട് എത്രയും പെട്ടന്ന് താഴെയെത്താനും, വെള്ളപ്പട്ടാളം അടുത്തെത്തിയെന്നും അവർ വരുന്നതിന് മുൻപേ മറ്റൊരിടത്തേക്ക് എത്രയും പെട്ടന്ന് മാറാണമെന്ന അറിയിപ്പ് നൽകാനും ആവശ്യപ്പെട്ടു. പക്ഷെ, കുടുംബം വസ്ത്രം ധരിച്ചു താഴെയെത്താൻ 40 മിനിറ്റ് എടുത്തു. ആരോടും ഒന്നും എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ കൈയിൽ ചെറുതലയാണകൾ, ബാഗുകൾ എന്നിവയുണ്ടായിരുന്നു.
താഴെ മുറിയിലെത്തിയപ്പോൾ ഒരു കസേരപോലുമില്ലത്തിൽ അലക്‌സാണ്ടറിയ പരാതിപ്പെട്ടു.അവർക്ക് സുഖമുണ്ടായിരുന്നില്ല. ഞാൻ രണ്ട് കസേര കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. നടക്കാൻ വയ്യാതിരുന്ന അലക്സിയെ നിക്കോളാസിന്റ കയ്യിലായിരുന്നു. ഒരു കസേരയിൽ നിക്കോളാസും മറ്റൊന്നിൽ അലക്‌സാൻഡ്രിയയും ഇരുന്നു. കസേരയുടെ കയ്യിൽ അലക്സിയെയും ഇരുത്തി. പെൺകുട്ടികളും ഡോക്ടറും പരിചാരകരും സമീപം നിന്നു.
ഞങ്ങൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തെ കുറിച്ച് നിക്കോളാസിനോട് സൂചിപ്പിച്ചു, നിങ്ങളുടെ സേവകരായിട്ടുള്ള വെള്ളപ്പട്ടാളക്കാർ ഇപ്പോഴും സോവിയറ്റ് റഷ്യക്കെതിരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവർ എത്രയും പെട്ടന്ന് ഇവിടെ എത്താൻ സാധ്യതയുണ്ട്.അതുകൊണ്ട് യുറാൾ എക്സിക്യൂട്ടീവ് കമ്മിറ്റി നിങ്ങളെ വധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞെട്ടിപ്പോയ നിക്കോളാസ് 'എന്ത് 'എന്ന മറുചോദ്യം ചോദിച്ചു കൊണ്ട് മകനെ മറക്കാൻ ഒരു വിഫലശ്രമം നടത്തി. അപ്പോഴേക്കും എന്റെ തോക്കിൽ നിന്നും വെടിയുണ്ടകൾ പറന്നിരുന്നു. വെടിവെപ്പ് കഴിഞ്ഞപ്പോഴേക്കും പലരും ജീവനോടെ ഉണ്ടായിരുന്നു. ബയണറ്റുകൾ ഉപയോഗിച്ച് ജീവനുള്ളവരെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. അതും ശെരിയാവാത്തത് കൊണ്ട് തലയ്ക്ക് വെടിവെച്ചു. ഗാർഡുമാരിൽ ചിലർ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ കവരാൻ ശ്രമമുണ്ടായപ്പോൾ വിലക്കി. ശവശരീരങ്ങൾ മറവ് ചെയ്യാൻ കൊണ്ടുപോകുമ്പോഴും പെൺകുട്ടികളുടെ വസ്ത്രം മാറ്റി ആഭരണങ്ങൾ എടുക്കാൻ ശ്രമമുണ്ടായി... "
കൂട്ടക്കൊല നടന്നതിന് എട്ടു ദിവസത്തിന് ശേഷം ബ്രിട്ടന്റെ സഹായത്തോടു കൂടി വെള്ളപ്പട്ടാളം യക്കാടെറിൻബുർഗ് നഗരം പിടിച്ചെടുത്തു. അതുകൊണ്ട് തന്നെ കൊലപാതകങ്ങളെകുറിച്ചുള്ള റിപോർട്ടുകൾ അവർക്ക് ലഭിച്ചിരുന്നു. 1918 സെപ്റ്റംബർ ഒന്നിന് റഷ്യയിലെ ബ്രിട്ടീഷ് പട്ടാളമേധാവി മിലിട്ടറി ഇന്റലിജൻസ് ഡയരക്ടർക്ക് അയച്ച രഹസ്യറിപ്പോർട്ടിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സമയത്ത് അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ വിവരണം രേഖപെടുത്തിയിട്ടുണ്ടായിരുന്നു,
"മൃതദേഹങ്ങളിൽ നിന്നും വിലപിടിപ്പുള്ള ആഭരണങ്ങൾ ലഭിച്ചിരുന്നു. രാഞ്ജിയുടെ ഒരു വിരൽ വെട്ടിയെടുത്തത് അല്പം ദൂരെ കിടപ്പുണ്ടായിരുന്നു. അത് വീർത്തു വലുതായിരുന്നു.മോതിരം എടുക്കാനായിരിക്കണം വിരൽ വെട്ടിയെടുത്തത്"
ലോകം രക്ഷപ്പെട്ടുവെന്ന് വിശ്വസിച്ച പതിനേഴ്കാരിയായ അനസ്തീസിയയുടെ മരണം ക്രൂരവും ദയനീയവുമായിരുന്നു. കൊലയാളികളിൽ നിന്ന് കിട്ടിയ വിവരത്തിന്റ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ബ്രിട്ടീഷ് ആർക്കൈവിലെ രഹസ്യ രേഖകൾ 1999-ൽ റഷ്യക്ക് കൈമാറി. ആ റിപ്പോർട്ട് പ്രകാരം അനസ്തേസ്യയയുടെ മരണം ഇങ്ങനെയായിരുന്നു:
"കൈയ്യിലിരുന്ന തലയാണ കൊണ്ട് വെടിയുണ്ടകളെ പ്രതിരോധിക്കാൻ ആവുന്നത്രയും ആ പെൺകുട്ടി ശ്രമിച്ചുനോക്കി. മരിച്ചെന്നു കരുതി ഗാർഡ് അടുത്ത് ചെന്നപ്പോൾ പ്രാണവേദനയോടെ ആ പെൺകുട്ടി അലറിവിളിച്ചു. ഗാർഡ് തോക്കിന്റെ ബയണറ്റ് കൊണ്ടും തോക്കിന്റെ പത്തി കൊണ്ടും കുത്തിയും ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. "
യുറാൾ കുന്നിന്ചെരുവിലെ ഒരു ഇരുനില വീട്ടിലാണ് ആ ക്രൂരകൃത്യം അരങ്ങേറിയത്. പട്ടാളത്തിൽ ഉദ്യോഗസ്ഥൻ ആയിരുന്നു വീട്ടുടമ. വീട് വിട്ട് തരാൻ അദ്ദേഹത്തോട് നിർദ്ദേശിക്കുകയായിരുന്നു. അതിന് ശേഷം വളരെ രഹസ്യമായി സാർ കുടുംബത്തെ അങ്ങോട്ട് മാറ്റുകയും 78 ദിവസത്തെ താമസത്തിന് ശേഷമാണ് ആ പൈശാചിക കൃത്യം നടത്തിയത്.
വെള്ളപ്പട്ടാളം വന്നാൽ രാജാവിനെയും കുടുംബത്തെയും രക്ഷപ്പെടുത്തും എന്നുള്ളതായിരുന്നു കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചത്. എട്ടുപേർ നിരന്നുനിന്ന് 20 മിനിറ്റോളം വെടിവെച്ചപ്പോൾ അടച്ചിട്ട മുറിയിൽ ഇരകൾ പ്രാണവേദനയോടെ ഭയന്നോടി. മുറിയിൽ വെടിയുടെ പുകയും രൂക്ഷഗന്ധവും നിറഞ്ഞപ്പോൾ വാതിൽ തുറന്നു. അർദ്ധപ്രാണനിൽ പിടയുന്നവരെ ബയണറ്റും തോക്കിന്റെ പത്തികൊണ്ടും അടിച്ചു കൊലപ്പെടുത്തി. പലരും കയ്യിലുണ്ടായിരുന്ന തലയണകൾ ഉപയോഗിച്ച് പ്രതിരോധിച്ചത് മരണം ദാരുണമാകാൻ കാരണമായി.സാറും കുടുംബവും മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങിവരുമ്പോൾ സ്വപ്നത്തിൽ പോലും കരുതിതിയില്ല തങ്ങൾ കൊല്ലപ്പെടാൻ പോകുന്നെന്ന്. തങ്ങളെ ഇവിടെനിന്നും മാറ്റുമ്പോൾ അവിടെ ജീവിക്കാനായി സൂക്ഷിച്ചുവെച്ച വിലപിടിപ്പുള്ള രത്‌നങ്ങളും ആഭരണങ്ങളുമായിരുന്നു തലയിണയിൽ ഉണ്ടായിരുന്നത്. പെൺകുട്ടികളാകട്ടെ തങ്ങളുടെ വസ്ത്രത്തിൽ പരമാവധി ആഭരണങ്ങൾ ഒളിപ്പിച്ചു വെച്ചു. വസ്ത്രങ്ങൾ ബുള്ളറ്റ് പ്രൂഫ് പോലെ പ്രവർത്തിച്ചതും തലയിണകൾ കൊണ്ട് വെടിയുണ്ടകളെ പ്രതിരോധിക്കാൻ ശ്രമിച്ചതും മരണം ദാരുണമാക്കി.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കാട്ടിൽ കൊണ്ടുപോയി രഹസ്യമായി മറവ് ചെയ്യാനായിരുന്നു പ്ലാൻ. രണ്ട് മരങ്ങൾക്കിടയിൽ ട്രക്ക് കുടുങ്ങിയത് മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തി. മൃതദേഹങ്ങളിൽ മൂന്ന് ദിവസം തുടർച്ചയായി ആസിഡ് ഒഴിച്ച് വികൃതമാക്കിയതിന് ശേഷം അവിടെത്തന്നെ കുഴിയെടുത്തു മറവ് ചെയ്തു. ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്താൽ തന്നെ ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കാൻ രണ്ടു മൃതദേഹങ്ങൾ സ്ഥലം മാറി മറവ് ചെയ്തു.
അതെവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം 2007-ൽ ഫലം കണ്ടു. കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ അലക്സിയുടെതും മരിയ റൊമാനോവിന്റെതുമാണുന്നു DNA പരിശോധനയിൽ തെളിയിക്കപ്പെട്ടു.എന്നാൽ ശാസ്ത്രീയ പരിശോധനയിൽ സഭയിൽ
ഒരു വിഭാഗം എതിർപ്പറിയിച്ചതോടെ സംസ്കാരം പ്രതിസന്ധിയിലായി. റഷ്യൻ സർക്കാരാകട്ടെ സഭയാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്ന നിലപാടിലുമായിരുന്നു. ഇപ്പോഴും മരിയയുടെയും അലക്സിയുടെയും ഭൗതികാവശിഷ്ടങ്ങൾ റഷ്യൻ സ്റ്റേറ്റ് ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു വിഭാഗം എതിർപ്പറിയിച്ചതോടെ സംസ്കാരം പ്രതിസന്ധിയിലായി. റഷ്യൻ സർക്കാരാകട്ടെ സഭയാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്ന നിലപാടിലുമായിരുന്നു. ഇപ്പോഴും മരിയയുടെയും അലക്സിയുടെയും ഭൗതികാവശിഷ്ടങ്ങൾ റഷ്യൻ സ്റ്റേറ്റ് ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുകയാണ്.
2012-ൽ മോസ്കോയിലെ സ്റ്റേറ്റ് ആർക്കൈവ്സിൽ സാർ കൊലപാതകത്തിന്റെ വിശദാശംങ്ങൾ ഉൾകൊള്ളുന്ന തെളിവുകൾ പ്രദർശിക്കപ്പെട്ടു. 1919-ലെ ആദ്യ അന്വേഷണത്തിൽ കണ്ടെടുക്കപ്പെട്ട, കൊല്ലപ്പെട്ട ഡോക്ടരുടെ താടിയെല്ല് മുതൽ വർഷങ്ങൾക്ക് ശേഷം ശവകുഴിയിൽ നിന്ന് കണ്ടെടുത്ത ബുള്ളറ്റുകൾ വരെ അവിടെ പ്രദർശിപ്പിക്കപ്പെട്ടു.
കൂട്ടക്കൊല നടന്നതിന്റെ 80-ആം കൊല്ലം 1988-ൽ ആ കേസ് ഡയറി അടച്ചു. 2000-ൽ നിക്കോളാസിനെയും കുടുബത്തെയും ഓർത്തഡോക്സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. കൊലപാതകം അരങ്ങേറിയ വിവാദ കെട്ടിടം 1946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുകയും 1974-ൽ വിപ്ലവ സ്മാരകമാക്കി മാറ്റി. അവിടെയെത്തുന്ന സന്ദർശകരിൽ വലിയൊരു വിഭാഗം സാറിനും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി.ജീവിച്ചിരുന്ന സാറിനേക്കാൾ കൊല്ലപ്പെട്ട സാറിനെ ഭയന്ന അധികാരികൾ കെട്ടിടം തകർക്കാൻ തീരുമാനിച്ചു.റഷ്യൻ വിപ്ലവത്തിന്റെ 60-ആം വാർഷികത്തിൽ പോളിറ്റ്ബ്യുറോ കെട്ടിടം തകർക്കാൻ തീരുമാനം എടുക്കുകയും, ചുമതല പാർട്ടിയുടെ ലോക്കൽ കമ്മിറ്റി നേതാവായിരുന്ന ബോറിസ് യെൽസിന് നൽകി.വർഷങ്ങൾക്ക് ശേഷം ബോറിസ് യെൽസിൻ റഷ്യയുടെ പ്രസിഡന്റ് ആയി. കാവ്യനീതി എന്നത്പോലെ സാർ കുടുംബത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യുമ്പോൾ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
(തുടരും )






No comments:
Post a Comment