Sunday, June 30, 2019

ഈജിപ്തിലെ മൂന്നാം അവാന്തര കാലഘട്ടത്തിൽ (ചില ഫറവോമാർക്ക് തെക്കേ ഈജിപ്തും വടക്കേ ഈജിപ്തും ഒരുമിച്ച് ഭരിക്കാൻ സാധിച്ചിട്ടില്ല. അവരുടെ ഭരണകാലമാണ് പൊതുവെ അവാന്തര കാലമെന്ന് വിളിക്കുന്നത്. ) ക്രിസ്തുവിന് മുൻപ് 22-ആം രാജവംശത്തിൽ 874 മുതൽ 850 വരെ രാജ്യം ഭരിച്ച ഒസൊർകോൺ രണ്ടാമൻ രാജാവിനെ ചിത്രീകരിക്കുന്ന ഒമ്പത് സെന്റിമീറ്റർ ഉയരമുള്ള പെൻഡന്റ് കണ്ടെടുക്കുകയുണ്ടായി. രാജാവിനെ ഒസിരിയസായി ചിത്രീകരിക്കുന്ന സ്തംഭമായിരുന്നു അത്. ആ ശില്പത്തിൽ ഭാര്യ ഇസിസും (ഐസിസ് ) മകൻ ഹോറസ്സും ഒസിരിയസിന്റെ സംരക്ഷകരായി ഇരുവശത്തും നിലകൊള്ളുന്നു. മൂന്ന് രൂപങ്ങളും കട്ടിയുള്ള സ്വർണ്ണ lapis lazuli (ഇന്ദ്രനീലം ) യിലാണ് നിർമ്മിച്ചിരിക്കുന്നത്. കോർണീസിലും അടിത്തറയിലുമുള്ള ഈന്തപ്പനകൾ ലാപിസും ചുവന്ന ഗ്ലാസും കൊണ്ട് പൊതിഞ്ഞു സ്വർണ്ണ ക്ലോയ്സാനിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ മാസ്റ്റർ പീസ് ശിൽപം ഇപ്പോൾ ഫ്രാൻസിലെ ലൂവ്‌റ മ്യുസിയത്തിലാണ് ഉള്ളത്.

No comments:

Post a Comment