Monday, December 23, 2019

‘ജിംഗിൾ ബെൽസ്’ ; ബഹിരാകാശത്ത് നിന്നെത്തിയ പാട്ട്

ഒരു ബഹിരാകാശ വാഹനത്തിൽനിന്നു ഭൂമിയിലേക്ക് ആദ്യമായി എത്തിയ പാട്ട് എന്ന ബഹുമതിയും കൗതുകവും ജിംഗിൾ ബെൽസ് എന്ന ഗാനത്തിനുണ്ട്. 1965ലെ ക്രിസ്‌മസ് കാലത്ത് (ഡിസംബർ 16) ജെമിനി–6 എന്ന ബഹിരാകാശ വാഹനത്തിലെ യാത്രികരായിരുന്ന തോമസ് സ്‌റ്റഫോർഡും വാൽട്ടർ സ്‌കിറയുമാണ് ഈ കുസൃതി ഒപ്പിച്ചത്. അവർ നാസയിലെ നിയന്ത്രണ നിലയവുമായി ബന്ധപ്പെട്ടിട്ട ഇതുവരെ നൽകാതിരുന്ന ഒരു പ്രധാന സന്ദേശം ഉണ്ടെന്നു പറഞ്ഞു. സുപ്രധാന സന്ദേശത്തിനായി കാതു കൂർപ്പിച്ച നാസ ശാസ്‌ത്രജ്‌ഞർ കേട്ടത് ബഹിരാകാശത്തുനിന്ന് ഒഴുകി വന്ന ‘ജിംഗിൾ ബെൽസ്...’ എന്ന ഗാനമായിരുന്നു.
സ്‌റ്റഫോഡും സ്‌കിറയും ചേർന്നു ചിരിച്ചുകൊണ്ടു പാടുന്നു. ഒപ്പം ഹാർമോണിയവും മണികളും പശ്‌ചാത്തല സംഗീതം ഒരുക്കി. ആരും അറിയാതെ ഇരുവരും ബഹിരാകാശ വാഹനത്തിലേക്ക് ഒളിച്ചുകടത്തിയതായിരുന്നു ഏതാനു ഇഞ്ച് മാത്രം വലിപ്പമുള്ള കൊച്ചു ഹാർമോണിയവും മണികളും, ഒരു കുസൃതി ഒപ്പിക്കാനായി.
തെറ്റിദ്ധരിച്ച അർഥം
ജിംഗിൾ ബെൽസ്... എന്ന വരികളുടെ അർഥം എന്താണ്? ബെൽസ്(മണികൾ) എന്ന നാമത്തിന്റെ വിശേഷണമായാണ് ജിംഗിൾ എന്ന വാക്ക് കരുതിപ്പോരുന്നത്. അതായത്, ‘കിലുങ്ങുന്ന മണികൾ’ എന്ന്. എന്നാൽ ജിംഗിൾ എന്ന വാക്ക് ഒരു നിർദേശക ക്രിയ (ദ്ധണ്ഡണ്മ൹ത്സന്റന്ധദ്ധത്മ൹ ത്മ൹ത്സ്വ) ആയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായത്, ജിംഗിൾ ബെൽസ് എന്നാൽ ‘കിലുങ്ങൂ മണികളേ’ എന്നുവേണം അർഥമെടുക്കാൻ. അക്കാലത്ത് യുഎസിൽ ഉപയോഗിച്ചിരുന്ന മഞ്ഞുവണ്ടികൾ പ്രകാശം കുറഞ്ഞിടത്തും വളവുകളിലും വച്ചു കൂട്ടി മുട്ടാറുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് മഞ്ഞുവണ്ടികളിൽ മണികൾ സ്‌ഥാപിച്ചത്. മണിശബ്‌ദത്തിൽനിന്ന് വാഹനം വരുന്നത് തിരിച്ചറിയാനുള്ള സൂത്രവിദ്യ.
‘കുതിരയെ പൂട്ടിയ മഞ്ഞുവണ്ടിയിൽ ഞങ്ങൾ ഉല്ലാസയാത്ര തുടങ്ങുന്നു, അതിനാൽ മണികളേ നിങ്ങൾ ഈ വഴിയിൽ മുഴുവൻനേരം കിലുങ്ങിക്കൊണ്ടേയിരിക്കുക....’
Oh, jingle bells, jingle bells
Jingle all the way
Oh, what fun it is to ride
In a one horse open sleigh
Jingle bells, jingle bells
Jingle all the way
Oh, what fun it is to ride
In a one horse open sleigh

No comments:

Post a Comment