Friday, January 3, 2020

മോറിയ അഭയാര്‍ത്ഥി ക്യാമ്പ് അഥവാ ഭൂമിയിലെ നരകം

സ്വന്തം പൗരന്മാരല്ലാത്തവരെ മാറ്റി പാര്‍പ്പിക്കാനാവശ്യമായ സ്ഥലങ്ങള്‍ ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലുമുണ്ട്. എങ്കിലും ലോകത്ത് അഭയാര്‍ത്ഥി പ്രവാഹത്തിന് കുറവൊന്നുമില്ല. വികസിതമല്ലാത്ത എല്ലാ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ ജീവിക്കുവാന്‍ സ്വസ്ഥമായൊരിടം തേടി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ കുലം ആരംഭിച്ചത് മുതലുള്ള ഈ യാത്രകള്‍ക്ക് ഇന്നും കുറവൊന്നും വന്നിട്ടില്ലെങ്കിലും പല രാജ്യങ്ങളിലും ഇന്ന് ഇത്തരം അഭയാര്‍ത്ഥികളെ അകറ്റാനാണ് ശ്രമിക്കുന്നത്.
അഫ്ഗാന്‍, ഇറാഖ്, സിറിയ, മ്യാന്മാര്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പലകാരണങ്ങളാല്‍ ഇന്നും അഭയാര്‍ത്ഥികള്‍ പുതിയൊരു ജീവിതം തേടി അലയുകയാണ്. യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ഏറ്റവും വലിയ ക്യാമ്പാണ് തുര്‍ക്കിക്ക് സമീപത്തുള്ള മോറിയ അഭയാര്‍ത്ഥി ക്യാമ്പ്. ഇതിനിടെ തുര്‍ക്കിക്ക് സമീപത്തുള്ള മൂന്ന് വലിയ അഭയാര്‍ത്ഥി ക്യാമ്പുകള്‍ അടച്ചു പൂട്ടുമെന്ന് ഗ്രീസ് സര്‍ക്കാര്‍ ഉത്തരവിറക്കി. വീണ്ടും എങ്ങോട്ട് പോകണമെന്ന ആശങ്കയിലാണ് ക്യാമ്പിലെ അന്തേവാസികള്‍. ക്യാമ്പിലെ ചില കാഴ്ചകള്‍ കാണാം.
യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് മോറിയ അഭയാർഥിക്യാമ്പ്. മുമ്പ് ജയിലായിരുന്ന മോറിയ ദ്വീപിലെ പ്രധാന നഗരമായ മൈറ്റിലീനിനടുത്തുള്ള മോറിയ ഗ്രാമത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ഒരു അഭയാർത്ഥി ക്യാമ്പാണ് ഇത്.
മുള്ളുവേലിയും ചെയിൻ ലിങ്ക് വേലിയും കൊണ്ട് ചുറ്റപ്പെട്ട ഈ ക്യാമ്പ് യൂറോപ്യൻ യൂണിയൻ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കേന്ദ്രം അല്ലെങ്കിൽ “ഹോട്ട്‌സ്പോട്ട്” ആയി അറിയപ്പെടുന്നു.
പക്ഷേ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇതിനെ ഒരു ഓപ്പൺ എയർ ജയിലായി വിശേഷിപ്പിക്കുന്നു.
അതിര്‍ത്ഥികളിലെത്തുന്ന അഭയാർഥികളെ ആദ്യം മോറിയയിൽ പ്രവേശിപ്പിക്കും.
ഇവിടെ നിന്ന് പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തശേഷം മാത്രമേ ഇവരെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റുകയുള്ളൂ.
മൂവായിരത്തോളം പേർക്ക് താമസിക്കാവുന്ന തരത്തിലാണ് ഈ ക്യാമ്പ് നിർമ്മിച്ചത്.
ഇപ്പോൾ 17,000 ത്തിലധികം ആളുകൾ ക്യാമ്പിൽ താമസിക്കുന്നു.
തിരക്ക് കാരണം, ക്യാമ്പ് അടുത്തുള്ള ഒലിവ് ഗ്രോവിലേക്ക് കൂടി വികസിച്ചു.
എന്നാല്‍ അവിടെ ജീവിക്കാനാവശ്യമായ താമസസൗകര്യമില്ല.
സാധാരണ ടാർപ്പായകള്‍ വലിച്ച് കെട്ടിയ ടെനാ്‍റുകളാണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈ അഭയാര്‍ത്ഥി ക്യാമ്പിനെ "മൃഗങ്ങൾക്ക് പോലും വ്യാസയോഗ്യമല്ലാത്തത് " എന്നാണ് വിശേഷിപ്പിച്ചത്.
2017 ഒക്ടോബറിൽ അഭയാർഥികൾ മോറിയയുടെ മോശം അവസ്ഥയ്ക്കെതിരെ പ്രതികരിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഇല്ലാതെ ഇന്നും ക്യാമ്പ് നിലനില്‍ക്കുന്നു.
ഇന്നും എല്ലാ ദിവസവും നൂറുകണക്കിന് അഭയാർഥികൾ മെഡിറ്ററേനിയൻ കടല്‍ കടന്ന് മോറിയ പോലുള്ള മനുഷ്യത്വരഹിതമായ ക്യാമ്പുകളിൽ എത്തപ്പെടുന്നു


No comments:

Post a Comment