റൊമാനിയയെ കുറിച്ച് ആലോചിച്ചപ്പോൾ മൂന്ന് കാര്യങ്ങളാണ് മനസ്സിലേക്ക് ഓടിവന്നത്. ഡ്രാക്കുളയുടെ നാട്, ചൗഷസ്കുവിന്റെ നാട്, നാദിയ കോമനേച്ചിയുടെ നാട് എന്നിങ്ങനെയായിരുന്നു അവ. ഈ മൂന്ന് കാര്യങ്ങൾ ഒഴികെ റൊമാനിയയെ കുറിച്ച് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ രാജ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ (മൂന്ന് കാര്യങ്ങളാണ് റൊമാനിയയെക്കുറിച്ചുള്ള ഓർമ എന്റെ മനസ്സിലേക്ക് കൊണ്ട് വന്നത്.അവ എന്താണെന്ന് പിന്നീട് സൂചിപ്പിക്കാം. ) അതൊരു നീണ്ടയൊരു യാത്രയാണെന്ന് തോന്നിപോയി. യൂറോപ്പിന്റെ വന്യകിഴക്കൻ ദേശമായാണ് റൊമാനിയ അറിയപ്പെടുന്നത്. ആധുനികതയുടെ പ്രഭാപൂരങ്ങളിൽ നിന്ന് മാറി, ഒരു നൂറ്റാണ്ട് മുമ്പത്തെ യൂറോപ്പ് അനുഭവഭേദ്യമാകുന്ന റൊമാനിയ. ഡ്രാക്കുള കഥകൾക്ക് പശ്ചാത്തലമൊരുക്കിയ കാർപാത്യൻ മലനിരകളിലെ കോട്ടകളും യക്ഷിക്കഥകളിലെ മായികപ്രകൃതിയും ഇന്നും റൊമനിയയുടെ ഗ്രാമങ്ങളിൽ നില നിൽക്കുന്നു. രണ്ട് യുദ്ധങ്ങളിലേറ്റ മുറിവുകളും നാലരപ്പതിറ്റാണ്ടത്തെ കമ്മ്യൂണിസ്റ്റ് സേച്ഛാധിപത്യഭരണവും റൊമാനിയയെ യൂറോപ്പിലെ ദരിദ്ര രാഷ്ടങ്ങളിലൊന്നാക്കി മാറ്റി. കഥയിലെ ഡ്രാക്കുളയും നിക്കോളെ ചൗഷെസ്കു (Nicolae Ceausescu ) വും ഒന്നായി തോന്നിത്തുടങ്ങിയ കാലത്താണ് 1989-ൽ റൊമാനിയയിൽ ജനകീയ കലാപം ഉണ്ടാവുന്നതും കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ വധിക്കുന്നതും.
![]() |
| കാർപാത്യൻ മലനിരകൾ |
BCE 300 മുതൽ റൊമാനിയയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങുന്നു. അക്കാലത്ത് കൃഷി, കച്ചവടം എന്നിവ പ്രധാന തൊഴിലായി ചെയ്തു കൊണ്ട് ഡാച്ചിയൻ ഗോത്രങ്ങൾ ഇവിടെങ്ങളിൽ താമസിച്ചു. ഇവരുടെ ദേശങ്ങൾ ഡാച്ചിയ (Dacia ) എന്നറിയപ്പെട്ടു. AD 106 - ൽ ട്രാജൻ ചക്രവർത്തിയുടെ കാലത്ത് റോമാക്കാർ ഡാച്ചിയ കീഴടക്കി. തുടർന്ന് രണ്ട് നൂറ്റാണ്ട് റോമാ സാമ്രജ്യത്തിന്റെ പ്രാവശ്യയായി തുടർന്നു. 200 -ൽ ബാർബേറിയന്മാർ എത്തിയതോടെ റോമാക്കാർ പിന്മാറി തുടങ്ങി. 1100 വരെ മജാറുകൾ, ഹൂണന്മാർ, ഗോത്തുകൾ, സ്ലാവുകൾ തുടങ്ങിയ ഗോത്രപ്പടകൾ ഡാച്ചിയയുടെ വിവിധ പ്രദേശങ്ങൾ കയ്യടക്കി. റോമൻ പ്രാവിശ്യയായ കാലം മുതൽ ഡാച്ചിയ, റൊമാനിയ എന്നറിയപ്പെട്ടു തുടങ്ങി. 13, 14 നൂറ്റാണ്ടിൽ വിദേശശക്തികൾക്കെതിരെ നാടുവാഴികൾ ഒന്നിച്ച് ചില പ്രദേശങ്ങൾ പിടിച്ചടക്കി. വടക്കൻ റൊമാനിയൻ ദേശങ്ങളിൽ ആധിപത്യം നേടിയ ഹംഗറി അവിടെ "ട്രാൻസിൽവാനിയ " എന്ന പേരിൽ 19 -ആം നൂറ്റാണ്ട് വരെ ഭരിച്ചു.
തുർക്കികളുടെ വാഴ്ച്ച -
14-ലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഒട്ടോമൻ തുർക്കികൾ യൂറോപ്പ് കീഴടക്കിത്തുടങ്ങി. റൊമാനിയൻ നാട്ടുരാജ്യങ്ങളായ വലാക്കിയ (valaccia) 1476- ലും മോൾഡോവിയ 1504- ലും കീഴടക്കിയ ഒട്ടോമാൻമാർ 300 കൊല്ലം ഈ നാടുകൾ ഭരിച്ചു. തുർക്കികൾക്ക് മുന്നിൽ റൊമാനിയക്കാരുടെ ജീവിതം ദുരിതപൂർണമായിരുന്നു. ഗ്രീക്ക് പ്രഭുക്കന്മാരെ (ഇവർ ഫനേരിയറ്റുകൾ എന്നറിയപ്പെട്ടു ) ചുമതലയേൽപ്പിച്ചാണ് തുർക്കികൾ റൊമാനിയൻ പ്രദേശങ്ങൾ ഭരിച്ചത്. കർഷകർ പല രീതിയിലും പീഡിപ്പിക്കപ്പെട്ടപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അവയൊക്കെ അതിക്രൂരമായി അടിച്ചമത്തപ്പെട്ടു. 1821- ൽ വൻകലാപങ്ങളെ തുടർന്ന് തുർക്കികൾ ഫനേരിയറ്റുകളെ തിരിച്ചു വിളിച്ചു.
റഷ്യൻ നിയന്ത്രണം -
18- ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യൻ സൈന്യം തുർക്കികളെ തുരത്താൻ തുടങ്ങി. 1878-ൽ തുർക്കികൾ പൂർണ്ണമായും റൊമാനിയ വിട്ടൊഴിഞ്ഞു. 1830 - കളിൽ തന്നെ തങ്ങളുടെ അധീനതയിൽ പ്രദേശങ്ങളിൽ റഷ്യ പുതിയ ഭരണഘടന നടപ്പിലാക്കി തുടങ്ങിയിരുന്നു. നാട്ടുകാരുടെ സമിതിക്ക് ഭരണമേല്പിച്ചു കൊണ്ട് റഷ്യ റൊമാനിയയുടെ ജനാതിപത്യവൽക്കരണത്തിന് തുടക്കമിട്ടു. 1859-ൽ രണ്ട് ജനകീയ സമിതികൾ അലക്സൻഡർ ജോൺ കൂസ രാജകുമാരനെ തങ്ങളുടെ പൊതുഭരണാധികാരിയായ നിശ്ചയിച്ചതോടെ റൊമാനിയൻ ഏകീകരണത്തിന് വേഗം കൂടി. 1861- ൽ വലാക്കിയയും മോൾഡോവിയയുമടക്കമുള്ള മിക്കവാറും എല്ലാം സ്വരൂപങ്ങളും ലയിച്ച് "റൊമാനിയ " എന്ന രാഷ്ട്രത്തിന് രൂപം കൊടുത്തു.
![]() |
| കരോൾ I |
ലോകയുദ്ധങ്ങളിലേക്കും ഫാസിസത്തിലേക്കും -
ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽ പക്ഷം ചേരാതെ നിന്ന റൊമാനിയ 1916-ൽ സഖ്യകക്ഷികൾക്ക് ഒപ്പം ചേർന്നു. ഓസ്ട്രിയ - ഹംഗറി സാമ്രാജ്യം കയ്യടക്കിവെച്ചിരുന്ന ട്രാൻസിൽവാനിയ തിരിച്ചുകിട്ടാൻ ബ്രിട്ടനൊപ്പം ചേർന്ന് അച്ചുതണ്ട് ശക്തികൾക്കെതിരെ യുദ്ധം ചെയ്തു. സഖ്യകക്ഷികൾ വിജയിച്ചതോടെ ട്രാൻസിൽവാനിയ കൂടതെ റൊമാനിയൻ സാന്നിധ്യം കൂടുതലുള്ള ബനാറ്റ്, ബുകോവിന് തുടങ്ങിയ പ്രദേശങ്ങളും റൊമാനിയയ്ക്ക് കിട്ടി. ഇതോടെ രാജ്യത്തിന്റെ വിസ്തൃതിയും അംഗബലവും വർധിച്ചു.
യുദ്ധാനന്തരം ലിബറൽ പാർട്ടികൾ അധികാരത്തിൽ വരികയും ഭൂവിനിയോഗനിയമം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ '29 കളിൽ ലോകമാകെ ഉടലെടുത്ത മഹാമാന്ദ്യം റൊമാനിയയെ സാമ്പത്തികമായി തകർത്തു. ആ പ്രതിസന്ധി മുതലെടുത്ത ജർമൻ നാസികളോട് ബന്ധമുള്ള അയൺഗാർഡ് പാർട്ടി അധികാരം നേടി. 1927- ൽ ഫെർഡിനൻഡ് രാജാവ് മരിച്ചപ്പോൾ മകൻ കരോൾ രണ്ടാമൻ രാജാവായി. അയൺഗാർഡിന്റെ സ്വാധീനത ഭയന്ന് അദ്ദേഹം പാർട്ടി പിരിച്ചുവിട്ട് ഏകാധിപതിയായി.
![]() |
| മൈക്കേൽ I |
ബൾഗേറിയയും അവർ കീഴടക്കിയ പ്രദേശങ്ങൾ വിട്ട് കൊടുക്കാൻ തയ്യാറായില്ല.
കമ്മ്യൂണിസ്റ്റ് ഭരണം -
1948- ലും '52 -ലും ഭരണഘടനയിൽ റഷ്യൻ മാതൃക അവതരിപ്പിക്കപ്പെട്ടു. കാർഷിക മേഖലയെ വിപുലപ്പെടുത്താനും വ്യവസായങ്ങളെ തളർത്താനും സോവിയറ്റ് യൂണിയൻ റൊമാനിയയെ ഉപദേശിച്ചു. റൊമാനിയയുടെ വിദേശകാര്യനയം രൂപകൽപ്പന ചെയ്തതും റഷ്യയായിരുന്നു.
തുടരും




No comments:
Post a Comment